ബിജെപി കൗൺസിലർ ആർ. സുഗതന്‍റെ അവധി അപേക്ഷ; സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ്

എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് എസ്.പി. ദീപക്കാണ് സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഇടപെടാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ‍്യക്തമാക്കിയത്
BJP councilor R. Sugathan's leave application; LDF says it will approach the High Court if the government does not intervene

ആർ‌. സുഗതൻ

file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺ‌സിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന് അവധി നൽകിയതിൽ നിയമനടപടിക്കൊരുങ്ങി എൽഡിഎഫ്.

വിഷ‍യത്തിൽ സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഇടപെടാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് എസ്.പി. ദീപക് മാധ‍്യമങ്ങളോട് പറഞ്ഞു.

സുഗതന് അനുകൂലമായ നടപടികൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിലും 4 സ്റ്റാൻ‌ഡിങ് കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കാതിരുന്നതിനെ തുടർന്ന് സെഷൻ 90 പ്രകാരം അയോഗ‍്യനാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com