ജയിൽ മോചിതനായി ബിജെപി കൗൺസിലർ ആർ‌. സുഗതൻ; ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ, ഒപ്പം സുരേഷ് ഗോപിയും

ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് തനിക്കെതിരേ കേസെടുത്തതെന്നും രാഷ്ട്രീയ കേസാണിതെന്നും സുഗതൻ പ്രതികരിച്ചു
BJP Councilor R. Sugathan released from jail; welcomed by BJP workers including suresh gopi

ആർ. സുഗതൻ

Updated on: 

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ മോചിതനായ തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ആർ. സുഗതനെ മാലയിട്ട് സ്വീകരിച്ച് ബിജെപി പ്രവർത്തകർ. ഇവർക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമുണ്ടായിരുന്നു. ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് തനിക്കെതിരേ കേസെടുത്തതെന്നും രാഷ്ട്രീയ കേസാണിതെന്നും സുഗതൻ പ്രതികരിച്ചു.

സിപിഎമ്മാണ് തന്നെ ഗുണ്ടായാക്കിയതെന്ന് ആരോപിച്ച സുഗതൻ നാട്ടിലെ ജനങ്ങൾക്കു വേണ്ടി ഇനിയും ജയിൽവാസത്തിന് തയാറാണെന്ന് കൂട്ടിച്ചേർത്തു. മുദ്രാവാക‍്യം വിളികളോടെ ഷാൾ അണിയിച്ചാണ് സുഗതനെ ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. ഈ സമയം സുഗതന്‍റെ ഭാര‍്യയും മകനും വിയ്യൂർ ജയിലിൽ എത്തിച്ചേർന്നിരുന്നു.

മനപ്പൂർവമല്ലാത്ത നരഹത്യാ ശ്രമം, വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, വാഹനം അടിച്ചു തകർക്കൽ, ഭീഷണി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സുഗതൻ. വട്ടിയൂർക്കാവ് പൊലീസിന്‍റെ റൗഡി ലിസ്റ്റിലും ഉണ്ട്. വാഴോട്ടു കോണത്തു നിന്നാണ് ബിജെപി പ്രതിനിധിയായി സുഗതൻ ജയിച്ചു കയറിയത്.

logo
Metro Vaartha
www.metrovaartha.com