പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിൽ ആർ.ശ്രീലേഖയില്ല

ബിജെപി കൗൺസിലർമാർ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കേരള എക്സ്പ്രസിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്
BJP councilors to Delhi to meet PM
ആർ. ശ്രീലേഖ
Updated on

തിരുവനന്തപുരം: പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വം അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനത്തിൽ എത്തുമെന്നാണ് വിവരം.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കേരള എക്സ്പ്രസിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്, കൗൺസിലർമാരും മുനിസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിലുണ്ട്. ഈമാസം 12നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്ന് ഒരുക്കുന്നത്.

കേരള എക്സ്പ്രസിൽ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിൻ കടന്നു പോകുന്ന സംസ്ഥാനങ്ങളിൽ സ്വീകരണം നൽകും. സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം.ആർ. ഗോപനും സംഘത്തോടെപ്പം ഉണ്ടാകില്ല. മാതാവിന്‍റെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നേതൃത്വത്തെ വിവരം ധരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മേയർ സ്ഥാനം ലഭിക്കാത്തതിൽ ആർ.ശ്രീലേഖ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com