‘പാട്ടിനൊപ്പം തുള്ളുന്ന പാവ’; വി.ഡി. സതീശന് മുഖ‍്യമന്ത്രി സ്ഥാനം ലഭിച്ചതിൽ ലീഗ് ഇടപെട്ടുവെന്ന് ബിജെപി

ഫെയ്സ്ബുക്കിലൂടെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്
bjp criticizes muslim league in udf appoints vd satheesan as kerala cm

‘പാട്ടിനൊപ്പം തുള്ളുന്ന പാവ’; വി.ഡി. സതീശന് മുഖ‍്യമന്ത്രി സ്ഥാനം ലഭിച്ചതിൽ ലീഗ് ഇടപ്പെട്ടുവെന്ന് ബിജെപി

representative image

Updated on

കൊച്ചി: 11 ദിവസം നീണ്ടു നിന്ന ചർച്ചകൾക്ക് ഒടുവിൽ വി.ഡി. സതീശനെ മുഖ‍്യമന്ത്രിയായി തെരഞ്ഞെടുത്തതിനു പിന്നാലെ മുസ്‌ലിം ലീഗിനെ വിമർശിച്ച് ബിജെപി. വി.ഡി. സതീശന് മുഖ‍്യമന്ത്രി സ്ഥാനം ലഭിച്ചതിൽ ലീഗിന്‍റെ ഇടപെടലുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.

അടുത്ത 5 കൊല്ലം നമ്മൾ കാണാൻ പോകുന്നത് പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കുമെന്നായിരുന്നു ബിജെപി കേരളത്തിന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.

ബിജെപി മുൻ സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രനും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. 22നേക്കാൾ താഴെയാണ് 63 എന്നായിരുന്നു സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റിലും മുസ്‌ലിം ലീഗ് 22 സീറ്റിലുമാണ് വിജയിച്ചത്.

logo
Metro Vaartha
www.metrovaartha.com