"തൃശൂർ പൂരത്തിന് മത ചിഹ്നമില്ലാതെ കോലം എഴുന്നള്ളിക്കാൻ സാധിക്കുമോ?" ദേവസ്വം മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ബിജെപി

മന്ത്രി പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ‍്യപ്പെട്ടു
BJP demands correction of Devaswom Minister's statement on thrissur pooram

തൃശൂർ പൂരത്തിന് മത ചിഹ്നമില്ലാതെ കോലം എഴുന്നള്ളിക്കാൻ സാധിക്കുമോ? ദേവസ്വം മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ബിജെപി

file

Updated on

തൃശൂർ: തൃശൂർ പൂരത്തിന് ജാതി- മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങൾ പ്രദർശനത്തിന് പാടില്ലെന്ന ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ പ്രസ്താവന തിരുത്തണമെന്ന് ബിജെപി. മന്ത്രി പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ‍്യപ്പെട്ടു.

"ഹിന്ദു സമൂഹത്തെ പൂരത്തിൽ നിന്നും അകറ്റി നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രി പ്രസ്താവന തിരുത്തണം. തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാവും.

വനംവകുപ്പാണ് മന്ത്രിക്ക് ചേരുന്നത്. മന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ‍്യനല്ല. മത ചിഹ്നമില്ലാതെ കോലം എഴുന്നള്ളിക്കാൻ സാധിക്കുമോ? തൃശൂർ പൂരം ആരംഭം മുതൽ അവസാനിക്കുന്നതു വരെ മതമാണ്. ലക്ഷ്മണരേഖ ലംഘിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. പൂര ചുമതലയുള്ള മന്ത്രി രാജനും ഇക്കാര‍്യത്തിൽ നിലപാട് വ‍്യക്തമാക്കണം". ഗോപാലകൃഷ്ണൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com