മതവിശ്വാസത്തെ അവഹേളിച്ചു; സിപിഎം നേതാവിനെതിരേ പരാതി നൽകി ബിജെപി

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിനെതിരേ പരാതി നൽകിയിരിക്കുന്നത്
BJP files complaint against CPM leader for insulting religious beliefs
കെ.പി. ഉദയഭാനു
Updated on

പത്തനംതിട്ട: മതവിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിനെതിരേ പരാതി നൽകി ബിജെപി. ബിജെപി ജില്ലാ സെക്രട്ടറി അനോജ് കുമാറാണ് പൊലീസിൽ പരാതി നൽകിയത്.

ഉദ‍യഭാനു ഹിന്ദുവിശ്വാസത്തെ അപമാനിച്ചെന്നും മതനിന്ദയ്ക്കു കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. വന‍്യമൃഗ ശല‍്യത്തിനെതിരേ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തിയിരുന്നു. ഇതിനിടെ ഉദയഭാനു ശ്രീകൃഷ്ണനെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരേയാണ് പരാതി.

"ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണികൾ കുരങ് എടുത്തുകൊണ്ടുപോയി. പണ്ട് നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണികൾ എടുത്തുകൊണ്ടുപോയതെന്ന്" ഇതായിരുന്നു ഉദ‍യഭാനുവിന്‍റെ പ്രസ്താവന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com