തൃശൂരിൽ വോട്ടിനായി ബിജെപിയുടെ കിറ്റ്; രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കേസ്, കിറ്റുകൾ പിടച്ചെടുത്ത് ഇലക്ഷൻ സ്ക്വാഡ്

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 900 രൂപ വിലയുള്ള കിറ്റുകൾ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു
bjp kits distribution for votes police case election squad seizes kits

തൃശൂരിൽ വോട്ടിനായി ബിജെപിയുട് കിറ്റ്; രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കേസ്, കിറ്റുകൾ പിടച്ചെടുത്ത് ഇലക്ഷൻ സ്ക്വാഡ്

Updated on

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ കേസ്. തൃശൂർ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാൾക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 900 രൂപ വിലയുള്ള 26 കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

18 ഐറ്റങ്ങളടറങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കണ്ടെത്തിയത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും ആരോപണം.

logo
Metro Vaartha
www.metrovaartha.com