ആരോഗ‍്യവകുപ്പിൽ നിയമനം ലഭിച്ച ബിജെപി നേതാവിനെ പിരിച്ചുവിടണം; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

സി-മെറ്റ് ഡയറക്റ്റർക്കാണ് മന്ത്രി നിർദേശം നൽകിയത്
BJP leader appointed to the Health Department must be dismissed; Minister K. Muraleedharan issues directive

കെ. മുരളീധരൻ

File

Updated on: 

തിരുവനന്തപുരം: ആരോഗ‍്യവകുപ്പിൽ നിയമനം ലഭിച്ച ബിജെപി നേതാവ് രതീഷ് ആർ. നായരെ പിരിച്ചുവിടാൻ നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ. സി-മെറ്റ് ഡയറക്റ്റർക്കാണ് മന്ത്രി നിർദേശം നൽകിയത്.

ബിജെപി നേതാവിന്‍റെ നിയമനം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നിയമനത്തിനു ശേഷമാണ് വിഷയം തന്‍റെ ശ്രദ്ധയിൽ‌പ്പെട്ടതെന്നു പറഞ്ഞ മന്ത്രി രതീഷ് ആർ. നായർ പക്കാ ബിജെപിക്കാരനാണെന്ന് കൂട്ടിച്ചേർത്തു.

രതീഷ് നായരുടെ റെക്കോഡ് പരിശോധിക്കുമ്പോൾ അത്തരം സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ‍്യനല്ലെന്നും ഒരുകാരണവശാലും രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളിലേക്ക് നിയമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

വിഷയത്തിൽ നിയമരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും നിയമവശം പരിശോധിച്ച് തീരുമാനമെടുക്കാൻ വകുപ്പ് മേധാവിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ആരോഗ‍്യവകുപ്പിന് കീഴിലെ കോന്നി നഴ്സിങ് കോളെജിൽ സീനിയർ സുപ്രണ്ടായിട്ടായിരുന്നു രതീഷ് ആർ. നായർക്ക് നിയമനം. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷമായിരുന്നു നിയമനം ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com