"കേരള സ്റ്റോറി 2 ഉറപ്പായും കാണണം, സിനിമയിൽ പ്രതിപാദിക്കുന്ന സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്": കുമ്മനം രാജശേഖരൻ

"കേരള സ്റ്റോറി ഞാൻ ഉറപ്പായും കാണും. കേരള സ്റ്റോറി ആദ്യം ഭാഗം കണ്ടിരുന്നു"
bjp leader kummanam rajasekharan says he will definitely watch kerala story 2

കുമ്മനം രാജശേഖരന്‍

Updated on

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ എത്ര പേർ കണ്ടു എന്നതല്ല. എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനമെന്നും സിനിമയിൽ പ്രതിപാദിക്കുന്ന പോലെയുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

"കേരള സ്റ്റോറി ഞാൻ ഉറപ്പായും കാണും. കേരള സ്റ്റോറി ആദ്യം ഭാഗം കണ്ടിരുന്നു. സിനിമ എത്ര പേർ കണ്ടു എന്നതല്ല. എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനം. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്ക ഉണ്ട്", കുമ്മനം പറയുന്നു.

logo
Metro Vaartha
www.metrovaartha.com