നിയമസഭാ തെരഞ്ഞെടുപ്പ്: ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും

കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമാണ് മത്സരിക്കുന്നത്
bjp leader kummanam rajasekharan will contest from aranmula in assembly election

കുമ്മനം രാജശേഖരന്‍

Updated on: 

പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കും. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമാണ് മത്സരിക്കുന്നത്. വ‍്യാഴാഴ്ച തന്നെ അദ്ദേഹം മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കും.

അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായി. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

എന്നാൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്. ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക വ‍്യാഴാഴ്ച തന്നെ പ്രഖ‍്യാപിച്ചേക്കും.

logo
Metro Vaartha
www.metrovaartha.com