"സിനിമയെ സിനിമയായി കണ്ടാൽ മതി"; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.ടി. രമേശ്

സിനിമ കണ്ട് അഭിപ്രായം പറയാനുള്ള സാഹചര‍്യം എല്ലാവർക്കുമുണ്ടെന്നും തങ്ങൾ ഒരു സിനിമയും ബഹിഷ്കരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
bjp leader mt ramesh reacts on empuran political controversy

സിനിമയെ സിനിമയായി കണ്ടാൽ മതി എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.ടി. രമേശ്

Updated on

തിരുവനന്തപുരം: മോഹൻലാൽ നായകാനായെത്തിയ എമ്പുരാന്‍റെ തിയെറ്റർ റിലീസിനു പിന്നാലെ നടക്കുന്ന രാഷ്ട്രീയ ചർച്ചയിൽ പ്രതികരിച്ച് ബിജെപി നേതാവ് എം.ടി. രമേഷ്. ആർഎസ്എസിനെ വിമർശിച്ച് നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. സിനിമയെ സിനിമയായി കണ്ടാൽ മതി. അതിനുള്ള സാമാന‍്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും രമേശ് പറഞ്ഞു.

സിനിമ കണ്ട് അഭിപ്രായം പറയാനുള്ള സാഹചര‍്യം എല്ലാവർക്കുമുണ്ടെന്നും തങ്ങൾ ഒരു സിനിമയും ബഹിഷ്കരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിനീഷ് കോടിയേരി, വി.ടി. ബൽറാം അടക്കമുള്ളവർ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com