

തിരുവനന്തപുരം: തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തുളള മുസ്ലിം വീടുകളിൽ സന്ദര്‍ശനത്തിന് തയ്യാറെടുത്ത് ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.അബ്ദുൾ സലാമിന്‍റ് നേതൃത്വത്തിലാവും പരിപാടികൾ ആസൂത്രണം ചെയ്യുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വോട്ട് രാഷ്ട്രീയമല്ലെന്നും ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കാനാലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വീടുകളും സന്ദർശിക്കും. ബിജെപിയുടെ വികസിത കേരളം സന്ദേശം എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പറ ഞ്ഞു.