
കെ. ബാഹുലേയൻ
തിരുവനന്തപുരം: ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയൻ പാർട്ടി വിട്ടു. ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. എസ്എൻഡിപി യോഗം അസിസ്റ്റന്‍റ് സെക്രട്ടറിയായ ബാഹുലേയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ‍്യാപിച്ചത്.
ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപ്പിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.