''വിജയശില്പി കെ. സുരേന്ദ്രൻ''; ബിജെപിയുടെ ഫെയ്സ്‌ബുക്ക് പേജിൽ അഭിനന്ദന പ്രവാഹം

''പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു''
bjp official facebook page congratulations to k-surendran for kerala election victory
ബിജെപിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പോജിൽ കെ. സുരേന്ദ്രന് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനത്തിന് പിന്നിൽ പ്രവർത്തിച്ചത് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് ബിജെപി നേതൃത്വം. സുരേന്ദ്രനെ പ്രശംസിച്ചുകൊണ്ട് ബിജെപി കേരള ഘടകത്തിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ കുറിപ്പിച്ചു.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്‍റെ സംഘാടകമികവുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്‍റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ശ്രീ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്. പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് ശ്രീ കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com