വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി; ബിജെപി പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

പടിയൂര്‍ പഞ്ചായത്ത് പതിനൊന്നാം നമ്പര്‍ ചെരുന്തറ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്
വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി; ബിജെപി പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി
ശ്രീജിത്ത്(42 വയസ്)

തൃശൂര്‍: വനിതാ ഡോക്ടറെ ആക്രമിച്ചതടക്കം നിരവധി കേസുകളുള്ള ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂര്‍ മണ്ണായി വീട്ടില്‍ ശ്രീജിത്തിനെയാണ് (42 വയസ്) കാപ്പ ചുമത്തി നാടുകടത്തിയത്.

പടിയൂര്‍ പഞ്ചായത്ത് പതിനൊന്നാം നമ്പര്‍ ചെരുന്തറ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതിയായ ശ്രീജിത്ത് വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.