മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു
മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി അനുഭാവി അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി ശരത് നായർ ആണ് അറസ്റ്റിലായത്.

മന്ത്രി ശബരിമല ദർശനം നടത്തിയ ഫോട്ടോ സഹിതം സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് സുരേഷ് കുമാറിന്‍റെ അധിക്ഷേപം. ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com