
പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ എന്ന ഉത്തരവ് നിലവിലുള്ള കാര‍്യം കോടതിയെ ധരിപ്പിക്കുമെന്നും, മലമ്പുഴ ഡാമിന്‍റെ സംഭരണ ശേഷി കുറഞ്ഞ കാര‍്യം ബോധ്യപ്പെടുത്തുമെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു.
ഒയാസിസിന് വേണ്ടി പഞ്ചായത്തിന്‍റെ അധികാരത്തിനെ കവർന്നെടുക്കുന്നത് ഉൾപ്പെടെയുള്ള കാര‍്യം കോടതിയിൽ ചൂണ്ടിക്കാട്ടും.
എല്ലാ നിയമങ്ങളും ചട്ടങ്ങളും ഒയാസിസിന് വേണ്ടി സർക്കാർ അട്ടിമറിക്കുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ തകർക്കുകയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.