പാലക്കാട് തെരഞ്ഞെടുപ്പ് തോൽവി: ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചു

തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു മുന്നോടിയായിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്
BJP state leadership submits report to the Center on Palakkad election defeat
പാലക്കാട് തെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം
Updated on

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് ബിജെപി സംസ്ഥാന നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചു. പാലക്കാട്ട് സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർഥിയായിരുന്നുവെന്നും, എന്നാൽ, ശോഭ സുരേന്ദ്രനും എൻ. ശിവരാജനും ഉൾപ്പടെയുള്ളവർ കൃഷ്ണകുമാറിനെതിരേ പ്രവർത്തിച്ചെന്നും കേന്ദ്ര നേതൃത്വത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടന്നതായും, വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര‍്യരുടെ സ്വാധീനമുണ്ടായെന്നും, ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാൻ കഴിയാവുന്ന പരമാവധി വോട്ടുകൾ നേടിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com