യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു; വനിതാ  നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്ത് ബിജെപി

യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു; വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്ത് ബിജെപി

കര്‍ണാടകത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിൽ നിന്നും പത്മജയെ നേതൃത്വം വിലക്കി
Published on

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെതിരെയാണ് ബിജെപി നടപടി സ്വീകരിച്ചത്.

കര്‍ണാടകത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിൽ നിന്നും പത്മജയെ നേതൃത്വം വിലക്കി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശയും ചെയ്തു.

കൊച്ചി കോര്‍പ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പത്മജ പിൻതുണച്ചതിനെതിരെയാണ് നടപടി. തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന ബിജെപി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം തള്ളിയാണ് പത്മജ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത്.

logo
Metro Vaartha
www.metrovaartha.com