കെ.സി. വേണുഗോപാലിനു വേണ്ടി ബിജെപിയിൽ 'പിടിവലി'!

വേണുഗോപാൽ കേരളത്തിലോ ഡൽഹിയിലോ എന്ന ചർച്ചയിൽ ബിജെപിയുടെ പരിഹാസം; കോൺഗ്രസിനെ തകർക്കുമെന്ന വ്യംഗ്യവുമായി രാജീവ്
BJP trolls KC Venugopal

കെ.സി. വേണുഗോപാൽ

File

Updated on

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ ട്രോൾ. കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് ബിജെപി സംസ്ഥാന ഘടകവും, ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആവശ്യപ്പെടുന്നു എന്ന പരിഹാസ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് രാജീവിന്‍റെ ഇടപെടൽ.

ആദിത്യ ജാക്കി എന്നയാളുടെ ട്വിറ്റർ പോസ്റ്റാണ് രാജീവ് ചന്ദ്രശേഖർ ഷെയർ ചെയ്തിരിക്കുന്നത്. ഈ പറഞ്ഞത് സ്ഥിരീകരിക്കാനോ നിരാകരിക്കാനോ താനിപ്പോൾ തയാറല്ലെന്നും രാജീവ് ചന്ദ്രശേഖർ ചിരിക്കുന്ന ഇമോജി സഹിതം സൂചിപ്പിക്കുന്നു.

വേണുഗോപാൽ കേരളത്തിൽ വന്നാൽ കേരളത്തിൽ കോൺഗ്രസ് തകർന്നോളും, ഡൽഹിയിൽ നിന്നാൽ രാജ്യത്തു തന്നെ കോൺഗ്രസ് തകരും എന്നതാണ് വ്യംഗ്യം.

logo
Metro Vaartha
www.metrovaartha.com