ശബരിമല സ്വർണക്കൊള്ള; മന്ത്രി വി.എൻ. വാസവന്‍റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി, സംഘർഷം

മന്ത്രി വി.എൻ. വാസവന്‍റെ കോട്ടയം ഏറ്റുമാനൂരിലെ ഓഫിസിലേക്കാണ് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയത്
bjp workers protest at minister v.n. vasavan office in sabarimala gold theft case

ശബരിമല സ്വർണക്കൊള്ള; മന്ത്രി വി.എൻ. വാസവന്‍റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി, സംഘർഷം

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ദേവസ്വം മന്ത്രി വി.എൻ. വാസവന്‍റെ കോട്ടയം ഏറ്റുമാനൂരിലെ ഓഫിസിലേക്ക് മാർച്ച് നടത്തി. മന്ത്രിയുടെ രാജി ആവശ‍്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. വി. മുരളീധരനാണ് മാർ‌ച്ച് ഉദ്ഘാടനം ചെയ്തത്. സ്വർണക്കൊള്ള സിബിഐയെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ‍്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com