രാജീവ് ചന്ദ്രശേഖർ നേമത്ത്, ശോഭ സുരേന്ദ്രൻ പാലക്കാട്, ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

47 പേരുടെ പട്ടികയിൽ എസ്. രാജേന്ദ്രനും, രശ്മിയും ഇടംപിടിച്ചു
BJP's first phase candidate list released

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സിപിഐ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടിക‍യിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ, സുരേന്ദ്രൻ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും നിന്നും ജനവിധി തേടും. കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ്, പാലക്കാട് ശോഭ സുരേന്ദ്രൻ, തൃശൂരിൽ പത്മജ വേണുഗോപാൽ, ഒറ്റപ്പാലത്ത് മേജർ രവി, പാലായിൽ ഷോൺ ജോർജ്, പൂഞ്ഞാറിൽ‌ പി.സി. ജോർജ്, വട്ടിയൂർ കാവിൽ മുൻ ഡിജിപി ശ്രീലേഖ, കഴക്കൂട്ടത്ത് വി. മുരളീധരൻ എന്നിവർ മത്സരിക്കും.

കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, ആറ്റിങ്ങലിൽ അഡ്വ.പി. സുധീർ എന്നിവരും ജനവിധി തേടും. ഉദുമയിൽ മാനുലാൽ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ്. എം, പയ്യന്നൂരിൽ എ.പി. ഗംഗാധരൻ, അഴീക്കോട് കെ.കെ. വിനോദ് കുമാർ, കണ്ണൂരിൽ സി. രഘുനാഥ്, വയനാട് മാനന്തവാടിയിൽ പി. ശ്യാം രാജും, സുൽത്താൻ ബത്തേരിയിൽ കവിത. എ.എസും മത്സരിക്കും. കോഴിക്കോട് ജില്ല‍്യിലെ വടകരയിൽ അഡ്വ.കെ. ദീലിപ്, കുറ്റ്യാടിയിൽ രാമദാസ് മണലേരി, നാദാപുരത്ത് സി.പി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടിയിൽ സി.ആർ. പ്രഫുൽ കൃഷ്ണൻ, പേരാമ്പ്രയിൽ എം. മോഹനൻ മാസ്റ്റർ, ബാലുശേരിയിൽ സി.പി. സതീശൻ, എലത്തൂരിൽ ടി. ദേവദാസ്, കോഴിക്കോട് സൗത്തിൽ ടി. രനിഷ, ബേപ്പൂരിൽ അഡ്വ. കെ.പി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വി.കെ. സജീവൻ എന്നിവരാണ് സ്ഥാനാർഥികൾ. ഷൊർണൂരിൽ ശങ്കു ടി ദാസ്, മലമ്പുഴയിൽ സി. കൃഷ്ണകുമാർ, ചേലക്കരയിൽ കെ.ബാലകൃഷ്ണൻ മണലൂരിൽ അഡ്വ. കെ.കെ അനീഷ്കുമാർ, ഇരിങ്ങാലക്കുടയിൽ സന്തോഷ് ചേരാകുളം, ദേവികുളത്ത് എസ്. രാജേന്ദ്രൻ, വൈക്കത്ത് കെ. അജിത്, കാഞ്ഞിരപ്പള്ളിയിൽ അഡ്വ. ജോർജ് കുര്യൻ എന്നിവരും മത്സരിക്കും. അമ്പലപ്പുഴയിൽ അരുൺ അനിരുദ്ധൻ, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരിൽ എം.വി. ഗോപകുമാർ, തിരുവല്ലയിൽ അനൂപ് ആന്‍റണി ജോസഫ്, കരുനാഗപ്പള്ളിയിൽ വി.എസ്. ജിതിൻ ദേവ്, കുന്നത്തൂരിൽ രാജി പ്രസാദ്, കൊട്ടാരക്കരയിൽ ആർ. രശ്മി, ചാത്തന്നൂരിൽ ബി.ബി .ഗോപകുമാർ, നെടുമങ്ങാട് യുവരാജ് ഗോകുൽ, പാറശാലയിൽ അഡ്വ. ശിരീഷ് നെയ്യാർ എന്നിവരടങ്ങിയ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.

സ്ഥാനാർഥി പട്ടിക

നേമം - രാജീവ് ചന്ദ്രശേഖർ

മഞ്ചേശ്വരം-കെ. സുരേന്ദ്രൻ

കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്

പാലക്കാട് - ശോഭ സുരേന്ദ്രൻ

തൃശൂർ - പത്മജ വേണുഗോപാൽ

ഒറ്റപ്പാലം - മേജർ രവി

പാലാ - ഷോൺ ജോർജ്

പൂഞ്ഞാർ - പി.സി. ജോർജ്

വട്ടിയൂർകാവ്- ആർ. ശ്രീലേഖ

കഴക്കൂട്ടം - വി. മുരളീധരൻ

കാട്ടാക്കട - പി.കെ. കൃഷ്ണദാസ്

ആറ്റിങ്ങൽ - അഡ്വ.പി. സുധീർ

ഉദുമ - മാനുലാൽ മെലോത്ത്

കാഞ്ഞങ്ങാട് -ബാലരാജ്. എം

പയ്യന്നൂർ - എ.പി. ഗംഗാധരൻ

അഴീക്കോട് -കെ.കെ. വിനോദ് കുമാർ

കണ്ണൂർ - സി. രഘുനാഥ്

മാനന്തവാടി - പി. ശ്യാം രാജും

സുൽത്താൻ ബത്തേരി- കവിത. എ.എസ്

വടകര - അഡ്വ.കെ. ദീലിപ്

കുറ്റ്യാ ടി - രാമദാസ് മണലേരി,

നാദാപുരത്ത് - സി.പി. വിപിൻ ചന്ദ്രൻ

കൊയിലാണ്ടി -സി.ആർ. പ്രഫുൽ കൃഷ്ണൻ

പേരാമ്പ്ര - എം. മോഹനൻ മാസ്റ്റർ

ബാലുശേരി - സി.പി. സതീശൻ

എലത്തൂർ - ടി. ദേവദാസ്

കോഴിക്കോട് സൗത്ത്- ടി. രനിഷ

ബേപ്പൂർ - കെ.പി. പ്രകാശ് ബാബു

കുന്ദമംഗലത്ത് -വി.കെ. സജീവൻ

ഷൊർണൂർ - ശങ്കു ടി ദാസ്

മലമ്പുഴ -സി. കൃഷ്ണകുമാർ

ചേലക്കര - കെ.ബാലകൃഷ്ണൻ

മണലൂർ - അഡ്വ. കെ.കെ അനീഷ്കുമാർ

ഇരിങ്ങാലക്കുട - സന്തോഷ് ചേരാകുളം

ദേവികുളം - എസ്. രാജേന്ദ്രൻ

വൈക്കം - കെ. അജിത്

കാഞ്ഞിരപ്പള്ളി - അഡ്വ. ജോർജ് കുര്യൻ

അമ്പലപ്പുഴ - അരുൺ അനിരുദ്ധൻ

ഹരിപ്പാട് -സന്ദീപ് വചസ്പതി

ചെങ്ങന്നൂർ - എം.വി. ഗോപകുമാർ

തിരുവല്ല -അനൂപ് ആന്‍റണി ജോസഫ്

കരുനാഗപ്പള്ളി -വി.എസ്. ജിതിൻ ദേവ്

കുന്നത്തൂരിൽ -രാജി പ്രസാദ്

കൊട്ടാരക്കര - ആർ. രശ്മി

ചാത്തന്നൂർ - ബി.ബി .ഗോപകുമാർ

നെടുമങ്ങാട് -യുവരാജ് ഗോകുൽ

പാറശാല - അഡ്വ. ശിരീഷ് നെയ്യാർ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com