
ഫൈസൽ
നിലമ്പൂർ: എടക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വഴിക്കടവ് സ്വദേശി ഫൈസലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ‍്യമന്ത്രി കൺവെൻഷനിൽ സംസാരിച്ചു കഴിഞ്ഞ ശേഷം വേദിയിൽ നിന്നിറങ്ങി വാഹനത്തിലേക്ക് കയറിയതിന് പിന്നാലെയായിരുന്നു ഫൈസൽ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കലാപ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ഫൈസലിനെതിരേ കേസെടുത്തിട്ടുണ്ട്. അതേസമയം താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമല്ലെന്നും നിലവിലുള്ള വ‍്യവസ്ഥിതിയിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നും ഫൈസൽ പറഞ്ഞു.