മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

മന്ത്രി വരുന്നതിന് മുൻപു തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടിയേയും നേതാക്കളിൽ പലരേയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു
black flag protest against v sivankutty

മന്ത്രി വി. ശിവൻകുട്ടി

file image

Updated on

പാലക്കാട്: മന്ത്രി ശിവൻകുട്ടിക്കെതിരേ പാലക്കാട്ട് കരിങ്കൊടി പ്രതിഷേധം. വിവിധ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നെന്മാറയിലേക്ക് പോവുന്നതിനിടെ വല്ലങ്ങി വിത്തനശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിടിച്ചു മാറ്റി.

മന്ത്രി വരുന്നതിന് മുൻപു തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടിയേയും നേതാക്കളിൽ പലരേയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com