കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല; കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്
black flag protest is not insult high court says case cannot be taken
കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല; കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതിrepresentative image
Updated on

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി വീശി പ്രതിഷേധിച്ചെന്ന കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി പരാമർശം.

ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചും പ്രതിഷേധിക്കാം. അത് നിയമവിരുദ്ധമല്ല. പ്രതിഷേധ സമയത്ത് ചെറിയ ബലപ്രയോഗങ്ങൾ സാധാരണമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസമുണ്ടായെന്ന വാദം നിലനിൽക്കില്ല. ഇത്തരം ചെറിയ കാര്യങ്ങൾക്ക് നിയമനടപടി ഒഴിവാക്കണമെന്നും ജസ്റ്റിസ് പറഞ്ഞു.

2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com