ഇടുക്കി മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി; ആശങ്ക

രാജ് പുൽമേട്ടിലൂടെ നടന്നു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു
ഇടുക്കി മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി; ആശങ്ക

തൊടുപുഴ: ഇടുക്കി മൂന്നാറില്‍ വീണ്ടും കരിമ്പുലിയെ കണ്ടെത്തി. വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡ് രാജാണ് മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻമലയിൽ വച്ച് കരിമ്പുലിയെ ആദ്യം കണ്ടത്

ശനിയാഴ്‌ച പുലർച്ചെയാണ് സംഭവം. വിനോദ സഞ്ചരികളുമായി സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് രാജ് കരിമ്പുലിയെ കാണാൻ ഇടയായത്. ഇതോടെ രാജ് പുൽമേട്ടിലൂടെ നടന്നു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ഒന്നര വർഷം മുൻപ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. മൂന്നാറിൽ അജ്ഞാത ജീവി എന്ന പേരിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് പിന്നീട് കരിമ്പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു. ഈ പുലിയെയാകാം സെവൻ മലയിൽ കണ്ടതെന്നാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com