
കൊച്ചി: പെരുമ്പാവൂർ പ്ലൈവുഡ് ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആസുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്‌ടറിയിലാണ് അപകമുണ്ടായത്. മരിച്ചയാളും പരിക്കേറ്റവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ബോയിലർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.