

ആരോപണം തളളി ബിഎൽഒ
കോഴിക്കോട്: ജോലി കൃത്യമായി നിർവഹിച്ചില്ലെന്ന പേരിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ബിഎൽഒ രംഗത്ത്. ഡെപ്യൂട്ടി കളക്ടറ്റർ ഉന്നയിച്ച ആരോപണം തെറ്റാണ്. അഞ്ഞൂറിൽ അധികം ആളുകൾക്ക് ഇതുവരെ എന്യൂമറേഷൻ ഫോം നൽകിയെന്ന് അസ്ലം പറഞ്ഞു.
ഡാറ്റ കൃത്യമായി ലഭിക്കാത്തത് സാങ്കേതിക തകരാറിന് കാരണമായി. 96ആം നമ്പർ ബൂത്തിന്‍റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു.
പരിചയമില്ലാത്ത സ്ഥലമായതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബൂത്ത് ചുമതല മാറ്റി നൽകാൻ ആവശ്യപ്പെട്ടത്. ബൂത്തിലെ പലരും സർക്കാർ ഉദ്യോഗസ്ഥരായതിനാൽ ഏഴ് മണിയോടെ മാത്രമാണ് വീടുകളിൽ തിരിച്ചെത്തുന്നത്. രാത്രി 9 മണി വരെ പല വീടുകളിലുമെത്തി ഫോം നൽകിയിട്ടുണ്ടെന്നും അസ്ലം പറയുന്നു.
എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി കളക്റ്റർ നോട്ടീസ് അയച്ചത്. ഏൽപ്പിച്ച ജോലി നിരുത്തരവാദിത്തമായി കൈകാര്യം ചെയ്തെന്നും നോട്ടീസിൽ ആരോപണമുണ്ട്. ഡെപ്യൂട്ടി കളക്ടറ്റർക്ക് അസ്ലം വിശദീകരണം നൽകി.