കടുത്ത സാമ്പത്തിക പ്രതിസന്ധി; ക്ഷാമബത്ത നൽകാനാവില്ലെന്ന് കെഎസ്ഇബി

ആവശ്യം തള്ളിയ സാഹചര്യത്തിൽ ഇടത് ജീവനക്കാരടക്കം സമരത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്
Representative Image
Representative Image
Updated on

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻക്കാർക്കും ക്ഷാമബത്ത നൽകേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. 2022 മുതലുള്ള ക്ഷാമബത്ത കുടിശിക നൽകണമെന്ന ആവശ്യമാണ് ബോർഡ് യോഗം തള്ളിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് ബോർഡ് അറിയിച്ചു.

ബോർ‌ഡിന്‍റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്നും യോഗം വിലയിരുത്തി. ഇതോടെ ബോർഡിന്‍റെ തീരുമാനം കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻക്കാർക്കും വലിയ തിരിച്ചടിയാകും. ക്ഷാമബത്ത കുടിശിക നൽകണമെന്നാരോപിച്ച് ജീവനക്കാരുടെ സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോർഡിനോട് തീരുമാനമെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തിൽ ഇടത് ജീവനക്കാരടക്കം സമരത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com