
കോഴിക്കോട് വള്ളം മറിഞ്ഞ് അപകടം; മത്സ‍്യത്തൊഴിലാളി മരിച്ചു
representative image
കോഴിക്കോട്: വെള്ളയിൽ ഹാർബറിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ‍്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്. ഹംസയുടെ കൂടെയുണ്ടായിരുന്ന തോപ്പ സ്വദേശി ഷമീറിനെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
കുഞ്ഞാലിമരക്കാർ എന്ന വള്ളത്തിലെ മത്സ‍്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഹംസയുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.