നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപെട്ടു

ശക്തമായ കാറ്റിനെ തുടർന്ന് വള്ളം വലിച്ചു കൊണ്ടുവരുന്ന ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു
boat that arrived for the nehru boat race met with an accident

നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപെട്ടു

Updated on

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളമാണ് വേമ്പനാട്ട് കായലിൽ കുടുങ്ങിപ്പോയത്.

ശക്തമായ കാറ്റിനെ തുടർന്ന് വള്ളം വലിച്ചു കൊണ്ടുവരുന്ന ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബോട്ടിന്‍റെ യന്ത്രം തകരാരിലായതോടെ ടീം വേമ്പനാട്ട് കയലിൽ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ തുഴച്ചിലുകാർക്ക് ആർക്കും പരുക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് പുന്നമടയിലേക്ക് കൊണ്ടുവരികയായിരുന്നു. ചുണ്ടന്‍വള്ളത്തിന് ഒരുതരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com