Bobby Chemmanur has decided to donate Rs 1 crore to Nimishapriya's rescue fund.
ബോബി ചെമ്മണൂർ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബോച്ചെ ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് ബോബി ചെമ്മണൂർ പണം നൽകാൻ തീരുമാനിച്ചിരിക്കുന്നത്
Published on

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ രക്ഷാ പ്രവർത്തന ഫണ്ടിലേക്ക് 1 കോടി രൂപ നൽകാൻ തീരുമാനിച്ചതായി വ‍്യവസായി ബോബി ചെമ്മണൂർ. ബോച്ചെ ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് ബോബി ചെമ്മണൂർ പണം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച് സംസാരിച്ചതായും അവരെ വിശ്വസിച്ചാണ് ഒരു കോടി നൽകാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ‍്യക്തമാക്കി.

34 കോടി ചോദിച്ചപ്പോൾ 44 കോടി നൽകിയ മലയാളികൾ ബാക്കിയുള്ള പണം തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിമിഷ പ്രിയയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബോബി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com