കൊല്ലത്ത് നിന്നും കാണാതായ വിദ്യാർഥികളുടെ മൃതദേഹം ശാസ്താംകോട്ട കായലില്‍

പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരാണ് മരിച്ചത്.
Bodies of students missing from Kollam in Shastamkota backwater
കൊല്ലത്ത് നിന്നും കാണാതായ വിദ്യാർഥികളുടെ മൃതദേഹം ശാസ്താംകോട്ട കായലില്‍
Updated on

കൊല്ലം: കൊല്ലം പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാർഥികളുടെ മൃതദേഹം ശാസ്താംകോട്ട കായലില്‍ കണ്ടെത്തി. പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് കണ്ടെത്തിയത്.

ഇന്നലെ മുതലാണ് സ്‌കൂളില്‍ പോയ ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ഷെബിന്‍ഷായെയും കാണാതായതായി വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.

വിദ്യാർഥികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് ദേവനന്ദ. പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com