പുതുവത്സരാഘോഷത്തിനായി ഗോവയ്ക്ക് പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പുതുവർഷത്തലേന്ന് നാട്ടുകാരായ 2 സുഹൃത്തുക്കൾക്കൊപ്പം ട്രെയ്ൻ മാർഗമാണ് സഞ്ജയ് ഗോവയിലെത്തിയത്
സഞ്ജയ് സന്തോഷ്
സഞ്ജയ് സന്തോഷ്

കോട്ടയം: പുതുവത്സരാഘോഷത്തിനായി ഗോവയ്ക്ക് പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം വൈക്കം മറവൻതുരുത്ത് കടൂക്കരയില്‍ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകൻ സഞ്ജയ് സന്തോഷിന്‍റെ (19) മൃതദേഹമാണ് ഗോവയിലെ ബീച്ച് പരിസരത്തുനിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയത്.

പുതുവർഷത്തലേന്ന് നാട്ടുകാരായ 2 സുഹൃത്തുക്കൾക്കൊപ്പം ട്രെയ്ൻ മാർഗമാണ് സഞ്ജയ് ഗോവയിലെത്തിയത്. ഡിസംബര്‍ 31ന് ബീച്ചിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയെ കാണാതായതെന്ന് കൂട്ടുകാര്‍ പറഞ്ഞു. മൊബൈൽ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. ജനുവരി ഒന്നിന് തന്നെ ഇക്കാര്യം ഗോവ പൊലീസിനെ അറിയിച്ചെങ്കിലും കാര്യമായി അന്വേഷിച്ചില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിലും പരാതി നൽകിയിരുന്നു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയ സമയത്താണ് മൃതദേഹം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.