'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കു​ടും​ബ​ത്തി​ന് ജ​പ്പാ​നി​ലെ​ത്താ​ൻ സൗ​ക​ര്യം ചെ​യ്യാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​യി
body of Devika, who died after being hit by a bullet train in Japan, will not be brought home

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

Updated on

ക​ണ്ണൂ​ര്‍: ജ​പ്പാ​നി​ലെ ഗി​ഫു​വി​ൽ ബു​ള്ള​റ്റ് ട്രെ​യ്‌​നി​ടി​ച്ചു മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​നി വി. ​ദേ​വി​ക (22)യു​ടെ സം​സ്കാ​രം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല. മൃ​ത​ദേ​ഹം ചി​ന്നി​ച്ചി​ത​റി‍യ നി​ല​യി​ലാ​യ​തി​നാ​ൽ ജ​പ്പാ​നി​ൽ ത​ന്നെ സം​സ്കാ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രി​ട്ടി നി​ടി​യോ​ടി​യി​ലെ തെ​ക്ക​ൻ​വീ​ട്ടി​ൽ പ്ര​കാ​ശ​ന്‍റെ​യും ബി​ന​യു​ടെ​യും മ​ക​ൾ ദേ​വി​ക. ബു​ള്ള​റ്റ് ട്രെ​യ്‌​നി​ടി​ച്ചു മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​ർ സ​ഹാ​യം തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, കൊ​ണ്ടു​വ​രാ​നാ​കു​ന്ന നി​ല​യി​ല​ല്ല മൃ​ത​ദേ​ഹ​മെ​ന്നു ജാ​പ്പ​നീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന് ജ​പ്പാ​നി​ലെ​ത്താ​ൻ സൗ​ക​ര്യം ചെ​യ്യാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തോ​ടെ​യാ​ണ് ജ​പ്പാ​നി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം. കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​ര​മാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക. വി​ഡി​യൊ കോ​ളി​ലൂ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ കാ​ണാ​നു​ള്ള സൗ​ക​ര്യം മാ​താ​പി​താ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഒ​രു​ക്കും.

ജ​പ്പാ​നി​ലെ ഇ​ഗ​ലൊ​ചൊ​വ​ൻ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ദേ​വി​ക. മൂ​ന്ന് വ​ർ​ഷ​ത്തെ ക​രാ​ർ കാ​ലാ​വ​ധി​യി​ൽ ആ​റ് മാ​സം മു​ൻ​പാ​ണു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​ത്രി​യാ​ണു ദേ​വി​ക കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​വ​സാ​ന​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. ദേ​വി​ക​യെ കാ​ണാ​താ​യെ​ന്ന് പി​റ്റേ​ന്ന് ഏ​ജ​ന്‍റ് അ​റി​യി​ച്ചു. ദേ​വി​ക ട്രെ​യ്‌​നി​ടി​ച്ചു മ​രി​ച്ച​താ​യി അ​ഞ്ചി​ന് വി​വ​രം ല​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​ത്മ​ഹ​ത്യ​യെ​ന്ന സൂ​ച​ന​യാ​ണു ന​ൽ​കു​ന്ന​ത്.

തൊ​ഴി​ലി​ട​ത്തി​ൽ ദേ​വി​ക ക​ടു​ത്ത സ​മ്മ​ർ​ദം നേ​രി​ട്ടി​രു​ന്ന​താ​യി പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. എ​ന്തു ചെ​യ്താ​ലും കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളു​മു​ണ്ടെ​ന്നു പ​ഴി​ക്കു​ക​യാ​ണെ​ന്നും വാ​ർ​ഡി​ൽ പ്രാ​യ​മാ​യ നി​ര​വ​ധി പേ​രെ പ​രി​പാ​ലി​ക്കേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നും മ​ക​ൾ പ​റ​ഞ്ഞി​രു​ന്നെ​ന്നും പ്ര​കാ​ശ​ൻ. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ൻ, കെ ​സി വേ​ണു​ഗോ​പാ​ൽ, കെ ​സു​ധാ​ക​ര​ൻ എം​പി, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു.

logo
Metro Vaartha
www.metrovaartha.com