ഫോർട്ട് കൊച്ചിയിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഫോർട്ട് കൊച്ചിയിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരയിൽപ്പെട്ട് കാണാതായ കുട്ടിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്
Published on

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി കല്ലുച്ചിറ സ്വദേശി മുഹമ്മദ് നായിഫിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഫോർട്ട് കെച്ചി സൗദി കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. തിരയിൽപ്പെട്ട് കാണാതായ കുട്ടിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com