
തൃശൂർ: തൃശൂർ അടാട്ട് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പോസ്റ്റുമോര്‍ട്ടം നത്താനാണ് പൊലീസിണ്ടന്‍റെ തീരുമാനം .
കഴിഞ്ഞ ദിവസം വൈകിട്ടാണ് 42 കാരി തൃശൂര്‍ മെഡിക്കൽ കോളെജിൽ ചികിത്സ തേടിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ശിശുവിന്‍റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി.
വിവാഹ മോചിതയാണ് യുവതി. ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. +