56 വർഷം മുൻപ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു | Video

1968ൽ വിമാന അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ തിരുവനന്തപുരത്ത് ഏറ്റുവാങ്ങി

1968ൽ വിമാന അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. കരസേനയിലെ ഇഎംഇ വിഭാഗത്തിലെ സൈനികനായിരുന്നു തോമസ് ചെറിയാൻ. ശംഖുമുഖത്തെ എയർഫോഴ്സ് സ്റ്റേഷനിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സൈനിക ഉദ്യോഗസ്ഥരും സൈനികന്‍റെ അടുത്ത ബന്ധുക്കളും പുഷ്പചക്രം അർപ്പിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രി വീണാ ജോർജ്, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. പാങ്ങോട് സൈനികാശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പൂർണ സൈനിക ബഹുമതികളോടെ ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരിൽ സംസ്കരിക്കും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com