
കൊല്ലം: ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗികൾ വേർപ്പെട്ടു. ഗുരുവായൂർ-മധുര എക്സ്പ്രസിന്‍റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്ന് ബോഗികൾ വേർപ്പെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം വേഗത്തിൽ തന്നെ നിന്നു. ട്രെയിനിന്‍റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ വേർപ്പെട്ടത്. പിന്നീട് റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു.