കണ്ണൂരിൽ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബ് ആക്രമണം

കല‍്യാശ്ശേരി ബിജെപി മണ്ഡലം സെക്രട്ടറി ബിജു നാരായണന്‍റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്
bomb attack against bjp leader home kannur

കണ്ണൂരിൽ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

representative image (Freepik)

Updated on

കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവിന്‍റെ വീടിനു നേരെ ബോംബേറ്. കല‍്യാശ്ശേരി ബിജെപി മണ്ഡലം സെക്രട്ടറി ബിജു നാരായണന്‍റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ‍്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടന്നത്.

പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് ബിജു നാരായണന്‍റെ വീടിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com