തിരുവനന്തപുരത്ത് ബോംബേറ്; കാപ്പ കേസ് പ്രതികളായ 2 പേർക്ക് പരുക്ക്

ഇരുവരുടേയും കൈകൾക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്
bomb attack at thiruvananthapuram 2 injured
തിരുവനന്തപുരത്ത് ബോംബേറ്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. കാപ്പ കേസിലെ പ്രതികളായ അഖിൽ (23), വിവേക് (27) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരുടേയും കൈകൾക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. നെഹ്റു ജഗ്ഷന് സമീപമാണ് ആക്രമണം.

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സുഹൃത്തിനെ റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Trending

No stories found.

Latest News

No stories found.