ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച ഷെറിലിന്‍റെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ

ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം ആവത്തിക്കുന്നതിനിടെയാണ് സന്ദർശനം
ഷെറിൻ
ഷെറിൻ
Updated on

കണ്ണൂർ: പാനൂർ സ്ഫോടനത്തിൽ മരിച്ച ഷെറിലിന്‍റെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ. ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെ.പി മോഹനൻ എംഎല്‍എയും പങ്കെടുത്തു.

ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം ആവത്തിക്കുന്നതിനിടെയാണ് സന്ദർശനം.ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ പറയുന്നത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിശദീകരണം. പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്, ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ലെന്നും പി ജയരാജൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com