കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരുക്ക്

പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം
Representative Image
Representative Image

കണ്ണൂർ: പാനൂർ മുളിയാത്തോട്ടിലുണ്ടായ സ്ഫോടനത്തിൽ 2 പേർക്ക് പരുക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത് എന്നാണ് സംശയം. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com