

കണ്ണൂരിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറി
symbolic image
കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനമുണ്ടായതിനെത്തുടർന്ന് സിപിഎം പ്രവർത്തകന് പരുക്കേറ്റു. പിണറായി വെണ്ടുട്ടായി കനാൽ കരയിലാണ് സംഭവം നടന്നത്. ഇതേത്തുടർന്ന് സിപിഎം പ്രവർത്തകനായ വിപിൻ രാജിന്‍റെ കൈപ്പത്തി ചിതറിപ്പോയതായാണ് വിവരം.
പരുക്കേറ്റതിനെത്തുടർന്ന് ഇയാളെ കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോംബ് കൈകാര‍്യം ചെയ്യുന്നതിനിടെയാണ് സിപിഎം പ്രവർത്തകന് പരുക്കേറ്റതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.