

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഫോർട്ട് മാനർ ഹോട്ടലിന് നേരെയാണ് ഞായറാഴ്ച ബോംബ് ഭീഷണിയുണ്ടായത്. ഹോട്ടൽ അധികൃതർക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഹോട്ടലിനുള്ളിൽ മനുഷ‍്യ ബോംബുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ഞായറാഴ്ച ഹോട്ടലിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ഭീഷണി സന്ദേശം വന്നത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ പരിശോധന നടക്കുകയാണ്.