

പത്തനംതിട്ട കലക്റ്ററേറ്റിൽ ബോംബ് ഭീഷണി
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കലക്റ്ററേറ്റിൽ ബോംബ് ഭീഷണി. കലക്റ്ററുടെ ഔദ‍്യോഗിക മെയിലിലേക്ക് ചൊവ്വാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്.
കലക്റ്ററേറ്റിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. കലക്റ്റർ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.
തുടർന്ന് കലക്റ്ററേറ്റിലെ മുഴുവൻ ജീവനക്കാരെയും പുറത്തേക്കു മാറ്റി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.