അങ്കമാലി നഗരസഭ ഓഫീസിനു ബോംബ് ഭീഷണി; പൊലീസ് പരിശോധന നടത്തുന്നു

അങ്കമാലി പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
Bomb threat in Angamaly municipality
Bomb threat in Angamaly municipality

കൊച്ചി: അങ്കമാലി നഗരസഭ ഓഫീസിനു നേരെ ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചത്. അങ്കമാലി പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. നഗരസഭ ഓഫീസിൽ 5 ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ‌പിന്നാലെ പൊലീസിന്‍റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com