
''മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫിസിലും ബോംബ് വച്ചിട്ടുണ്ട്''; തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി
representative image
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനും ഓഫിസിനുമാണ് ബോംബ് ഭീഷണി ഉണ്ടായത്.
ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചകളായി സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
ഞായറാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ) റെയിൽവേ സ്റ്റേഷനിലും ബോംബ് വച്ചതായി സന്ദേശം ലഭിച്ചിരുന്നു.
ഇതിന്‍റെ തുടർച്ചയായാണ് വീണ്ടും ഭീഷണി സന്ദേശം. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ട്രാൻസ്പോർട്ട് കമ്മിഷന്‍റെ ഓഫിസിലും പരിശോധന പുരോഗമിക്കുകയാണ്.