ഇനി ബോസ് കൃഷ്ണമാചാരി ഇല്ലാത്ത ബിനാലെ; ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു

കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെക്കുന്നതെന്ന് ബോസ് കൃഷ്ണമാചാരി
bose krishnamachari resigns from kochi biennale

ഇനി ബോസ് കൃഷ്ണമാചാരി അല്ലാത്ത ബിനാലെ, ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു

Updated on

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു. കൊച്ചി–മുസിരിസ് ബിനാലെയുടെ പ്രസിഡന്‍റും ഫൗണ്ടേഷന്‍റെ ട്രസ്റ്റ് അംഗവുമായിരുന്നു. വാർത്താ കുറിപ്പിലൂടെ ബിനാലെ ഫൗണ്ടേഷൻ തന്നെയാണ് രാജി വിവരം പങ്കുവച്ചത്. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെക്കുന്നതെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷൻ വ്യക്തമാക്കി.

ബിനാലെയുടെ വളർച്ചയില്‍ കൃഷ്ണമാചാരി വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ബിനാലെയും നിറസാന്നിധ്യമായിരുന്നു. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നു ഫൗണ്ടേഷന്‍ ചെയർപഴ്സൺ ഡോ. വി. വേണു വ്യക്തമാക്കി. ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലാണ് കൊച്ചി ബിനാലേയ്ക്ക് തുടക്കമാകുന്നത്. ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com