കൈയും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലരകിലോമീറ്റർ നീന്തി കടന്ന് ചരിത്രം കുറിക്കാൻ ഒരുങ്ങി ഒൻപത് വയസുകാരൻ

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് കൈവരിക്കുവാനാണ് ആരൺ കാത്തിരിക്കുന്നത്
വേമ്പനാട്ടുകായലിലെ നാലരകിലോമീറ്റർ നീന്തി കടന്ന് ചരിത്രം കുറിക്കാൻ ഒരുങ്ങി ഒൻപത് വയസുകാരൻ
ആരൺ ആർ. പ്രകാശ്
Updated on

കോതമംഗലം: കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലരകിലോമീറ്റർ നീന്തി കടക്കാൻ ഒരുങ്ങി ഒൻപത് വയസുകാരൻ. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ചരിത്രം കുറിക്കാനൊരുങ്ങുന്നത്.

മെയ് 4-ാം തീയതി ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള നാലരകിലോമീറ്റർ കൈകാലുകൾ ബന്ധിച്ച് നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് കൈവരിക്കുവാനാണ് ആരൺ കാത്തിരിക്കുന്നത്.

ഇരുകൈകാലുകളും ബന്ധിച്ച് നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടിയാണ് ആരൺ ആർ. പ്രകാശ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് നീന്തൽ പരിശീലനം നൽകുന്നത്. ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ 17-ാമത്തെ റെക്കോഡ് ആണിതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ ,ക്ലബ്ബ് സെക്രട്ടറി അൻസൽ എം.പി. രോഹിത് പ്രകാശ്, സുജിത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com